മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അമർഷം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ടെന്നും ഇത് സർക്കാരിന്റെ തുടക്കത്തെത്തന്നെ ബാധിക്കുമെന്നും പി. അബ്ദുൾ ഹമീദ് പറഞ്ഞു.(Muslim League Leader Criticizes Congress Over Delay In Kerala CM Selection)
സ്ത്രീകളടക്കമുള്ള വോട്ടർമാർ വിളിച്ച് ഇതിനാണോ വോട്ട് ചെയ്തതെന്ന് ചോദിക്കുന്ന അവസ്ഥയാണെന്നും പലയിടത്തും വിജയിച്ച എംഎൽഎമാരുടെ പരിപാടികളിൽ നിന്ന് അണികൾ വിട്ടുനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ആഴ്ചകളോളം കാത്തുനിൽക്കുന്ന രീതി കേരളത്തിൽ നടക്കില്ല.
ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാസങ്ങളോളം കാത്തുനിന്നില്ലേ, ഇവിടെ 23-ാം തീയതി വരെ സമയമുണ്ടല്ലോ എന്ന് അണികളോട് പറഞ്ഞാൽ ‘മോന്തയ്ക്ക് അടികിട്ടുന്ന’ സാഹചര്യമാണ് നിലവിലുള്ളതെന്ന് അബ്ദുൾ ഹമീദ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഇനിയും നീണ്ടുപോയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Muslim League Malappuram District General Secretary P. Abdul Hameed expressed strong dissatisfaction over the delay in appointing Kerala’s Chief Minister. He warned that the ongoing uncertainty is testing the patience of voters and party workers, stating that the political landscape of Kerala cannot be compared to North Indian states where leadership decisions take weeks.

