വത്തിക്കാൻ സിറ്റി: പാരമ്പര്യമായി മാർപ്പാപ്പമാർ ധരിക്കാറുള്ള ചുവന്ന ലെതർ ഷൂവുകൾക്ക് പകരം വെളുത്ത നൈക്കി സ്നീക്കേഴ്സ് ധരിച്ചെത്തിയ ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Pope Leo XIV Nike Sneakers). വത്തിക്കാൻ ന്യൂസ് പുറത്തിറക്കിയ ‘ലിയോൺ എ റോമ’ (Leone a Roma) എന്ന പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലറിലാണ് ഈ കൗതുകകരമായ ദൃശ്യങ്ങളുള്ളത്.
മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ട്രെയിലറിൽ, പരമ്പരാഗതമായ വെള്ള വസ്ത്രത്തിനടിയിൽ സ്നീക്കേഴ്സ് ധരിച്ച് മാർപ്പാപ്പ നടന്നുപോകുന്നത് വ്യക്തമാണ്. ചിക്കാഗോ സ്വദേശിയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് മാർപ്പാപ്പയാകുന്നതിന് മുൻപ് റോമിൽ ചെലവഴിച്ച രണ്ട് പതിറ്റാണ്ടുകളെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. “നിങ്ങൾക്ക് ചിക്കാഗോക്കാരനെ അവിടെനിന്ന് മാറ്റാൻ സാധിക്കും, പക്ഷേ അവനിലെ നൈക്കിയെ മാറ്റാൻ കഴിയില്ല” എന്നാണ് ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന രസകരമായ ഒരു കമന്റ്.
പരമ്പരാഗതമായി മാർപ്പാപ്പമാർ ചുവന്ന ഷൂവാണ് ധരിക്കാറുള്ളത്. ഇത് രക്തസാക്ഷികളുടെ രക്തത്തെയും ക്രിസ്തുവിന്റെ പീഡാനുഭവത്തെയുമാണ് സൂചിപ്പിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തിളക്കമുള്ള ചുവന്ന ഷൂവുകൾ ധരിച്ചിരുന്നപ്പോൾ, ഫ്രാൻസിസ് മാർപ്പാപ്പ ലാളിത്യത്തിന്റെ ഭാഗമായി കറുത്ത ഷൂവുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ലിയോ പതിനാലാമൻ ഒരു പടികൂടി കടന്ന് സ്നീക്കേഴ്സ് തിരഞ്ഞെടുത്തതിനെ പലരും അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
Pope Leo XIV, originally from Chicago, wearing Nikes in the trailer for the “Leone a Roma” Trailer by Vatican News (2026)
📸 IG: durangoism pic.twitter.com/18pGtZzpRi
— KicksFinder (@KicksFinder) May 7, 2026
ആധുനികതയെ ഉൾക്കൊള്ളുന്ന മാർപ്പാപ്പയുടെ ശൈലിക്ക് വലിയ കയ്യടി ലഭിക്കുമ്പോൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ആഡംബരത്തിന്റെ ഭാഗമാണെന്ന് ചിലർ വിമർശിക്കുന്നു. ഏതായാലും വത്തിക്കാനിലെ ഈ പുതിയ ‘ഫാഷൻ മാറ്റം’ ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന ചർച്ചാവിഷയമാണ്.
Summary: Pope Leo XIV has gone viral after a documentary trailer showed him wearing white Nike sneakers. The scene, part of the “Leone a Roma” documentary, has sparked a debate on social media about tradition versus modernity. While popes traditionally wear red leather shoes, Leo XIV’s choice reflects his Chicago roots, drawing both praise for his “swag” and criticism for perceived materialism.

