തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയായിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. മറ്റ് സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ചയും മുഖ്യമന്ത്രി പ്രഖ്യാപനവും പൂർത്തിയായപ്പോഴും കേരളത്തിൽ ഗ്രൂപ്പ് പോര് തീർക്കാൻ ഹൈക്കമാൻഡിന് സാധിച്ചിട്ടില്ല. നിലവിൽ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഒന്ന് തണുത്ത ശേഷം മാത്രം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.(Congress High Command Delays Kerala CM Announcement Amid Group Rivalry)
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, സോണിയ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയയും തമ്മിൽ ഇന്നലെ കൂടിക്കാഴ്ച നടക്കാത്തതും പ്രഖ്യാപനം വൈകാൻ കാരണമായി.
തീരുമാനം നീളുന്നത് തന്ത്രപരമായ ‘കൂളിംഗ് പിരീഡ്’ മാത്രമാണെന്നും കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയാകുമെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ഉറച്ച വിശ്വാസം. എന്നാൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കൂടുതൽ ചർച്ചകൾ നടക്കുന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. വരും ദിവസങ്ങളിലും ഡൽഹി കേന്ദ്രീകരിച്ചുള്ള ചർച്ചകൾ തുടരും.
Story Summary
The Congress High Command remains undecided on the Kerala Chief Minister post even a week after the election results. While the KC Venugopal camp remains confident, the lack of intervention from Sonia Gandhi and ongoing group rivalries between Satheesan and Chennithala camps have stalled the final announcement.

