Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeEntertainmentതെലുങ്ക് നടൻ കെ. ഭരത് കാന്ത് ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു| K...

തെലുങ്ക് നടൻ കെ. ഭരത് കാന്ത് ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു| K Bharat Kanth

🎙️ Latest Podcast

ഹൈദരാബാദ്: തെലുങ്ക് നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ കെ. ഭരത് കാന്ത് (K Bharat Kanth) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ഹൈദരാബാദ് ഔട്ടർ റിങ് റോഡിൽ ആദിബത്ലയ്ക്ക് സമീപമായിരുന്നു അപകടം. ഭരത് കാന്തിനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ജി. സായ് ത്രിലോകും (31) അപകടത്തിൽ മരിച്ചു. ഇരുവരും ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ല സ്വദേശികളാണ്.

ഭരത് കാന്ത് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ആഘാതത്തിൽ ലോറിയുടെ പിൻചക്രങ്ങൾ ഊരിത്തെറിക്കുകയും കാർ പൂർണ്ണമായും തകരുകയും ചെയ്തു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെലുങ്ക് ഡിജിറ്റൽ പ്രേക്ഷകർക്കിടയിൽ നർത്തകൻ, കണ്ടന്റ് ക്രിയേറ്റർ, നടൻ എന്നീ നിലകളിൽ ഭരത് കാന്ത് സുപരിചിതനായിരുന്നു. ‘ടെനന്റ്’, ‘ഗ്രാമം’ തുടങ്ങിയ സിനിമകളിലും നിരവധി ഹ്രസ്വചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 40,000-ത്തോളം ഫോളോവേഴ്‌സും യൂട്യൂബിൽ 30,000-ത്തോളം സബ്‌സ്‌ക്രൈബേഴ്‌സും അദ്ദേഹത്തിനുണ്ട്. അപകട വാർത്ത പുറത്തുവന്നതിന് പിന്നാലെ ബാങ്കോക്കിൽ നിന്നുള്ള ഭരത് കാന്തിന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്കിടയിൽ നൊമ്പരമായി മാറുകയാണ്.

Summary: Telugu actor and social media influencer K. Bharat Kanth (31) died in a tragic car accident on Hyderabad’s Outer Ring Road on Sunday. His friend G. Sai Trilok also lost their life in the crash when Bharat, who was driving, lost control and rammed into a container lorry. Bharat was known for his work in films like ‘Tenant’ and his popular digital content.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.