ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് തുടരും. തിരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതും ഇന്നത്തെ പ്രധാന ചർച്ചാവിഷയമാകും. പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണ്ണായകമാകും.(CPM Politburo To Decide Kerala Opposition Leader Amidst CPI Demands)
തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരുന്ന പാർട്ടി, ഇപ്പോൾ നേതൃമാറ്റം വേണമെന്ന ആലോചനയിലാണോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പിബിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി സൂചിപ്പിച്ചതോടെ ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ ഇടതുമുന്നണിയിൽ പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നു. ഡൽഹിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നിലപാട് ആവർത്തിച്ചു.
Story Summary
The CPM Politburo meeting continues today to finalize the opposition leader for the Kerala Assembly. While the state leadership supports Pinarayi Vijayan, the central leadership’s stance and CPI’s firm demand for the Deputy Opposition Leader post have created a strategic challenge for the party.

