എറണാകുളം: കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിലെ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മില്ലിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.(Rice Mill Driver Found Dead In Well At Ernakulam Kizhakkambalam)
റൈസ് മില്ലിലെ ജീവനക്കാരനായിരുന്നു പ്രവീൺ. ജോലി സ്ഥലത്തെ കിണറ്റിൽ മൃതദേഹം കണ്ടതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Story Summary
Praveen (38), a driver from Thiruvananthapuram, was found dead in a well near a private rice mill in Kizhakkambalam, Ernakulam. The Thadiyittaparambu police have launched an investigation into the incident to determine the cause of death.

