തിരുവനന്തപുരം: നെടുമങ്ങാട് – കരകുളം മുല്ലശ്ശേരിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം (Nedumangad Lightning Strike). പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. മിന്നലേറ്റതിനെത്തുടർന്ന് മുല്ലശ്ശേരി സ്വദേശി അനീഷിന് പൊള്ളലേറ്റു.
മുല്ലശ്ശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ, ഗിരിജ കുമാരി എന്നിവരുടെ വീടുകളുടെ ഭിത്തികൾക്ക് മിന്നലിൽ വിള്ളലുണ്ടാവുകയും ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരി, കൃഷ്ണകുമാർ, മധുസൂദനൻ നായർ, രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വൈദുതി ഉപകരണങ്ങൾ പൂർണ്ണമായും നശിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഗിരിജ കുമാരിയുടെ മകൻ അനീഷിനാണ് മിന്നലേറ്റ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി. കാലാവസ്ഥാ മുന്നറിയിപ്പ്: വരും ദിവസങ്ങളിലും കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Story Summary: Heavy lightning struck the Mullassery area in Nedumangad, Thiruvananthapuram, causing significant damage to several houses. Walls developed cracks and window panes were shattered at the residences of Radhakrishnan Nair and Girija Kumari. A youth named Aneesh suffered burn injuries in the incident. Electrical appliances in multiple homes were destroyed. The Meteorological Department has warned that heavy rain and thunderstorms are likely to continue in the coming days.

