മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു (Bahrain Malayali Boy Death). ചങ്ങനാശേരി സ്വദേശികളായ ജിസ്മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഡെറിക്.
കഴിഞ്ഞ ദിവസം കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ രണ്ടാം നിലയിലെ ജനലിലൂടെ ഡെറിക് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ജനൽ തുറന്നു കിടന്നിരുന്നതാണ് അപകടത്തിന് കാരണമായത്.വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
കുടുംബത്തിന്റെ ഏകമകന്റെ അപ്രതീക്ഷിത വേർപാട് ബഹ്റൈനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ നോവായി മാറി.
Story Summary: A seven-year-old Malayali boy, Deric Joseph Jismon, died in Bahrain after accidentally falling from the second floor of his apartment. Deric, a Class 2 student at the Indian School Bahrain and the only son of Jismon and Aksa from Changanassery, fell through an open window. He succumbed to his injuries while undergoing treatment in the ICU at Salmaniya Hospital.

