കാഞ്ഞിരംകുളം: കാഞ്ഞിരംകുളം ഗവ. കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പിടിഎ (PTA) മുഖേന സെക്യൂരിറ്റി ജീവനക്കാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു (Job Vacancy). 50-നും 65-നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.
അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ടോ, knmcollege@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 18, വൈകുന്നേരം 4 മണി.
അഭിമുഖം: മെയ് 22, രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വെച്ച് നടക്കും.
Story Summary: Kanjiramkulam Govt. KNM Arts and Science College is hiring a security guard on a daily wage basis through the PTA. Men aged between 50 and 65 can apply by submitting their documents to the college office or via email by May 18. An interview will be held on May 22.

