സാധാരണക്കാർ ബാങ്ക് കസ്റ്റമർ കെയർ പ്രതിനിധികളുമായി സംസാരിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലോകപ്രശസ്തനായ മാർപ്പാപ്പയ്ക്കും ഒഴിച്ചുകൂടാനാവാത്തതാണെന്ന് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് (Customer Service Ghosted Pope). കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ബാങ്കിൽ നിന്ന് നേരിടേണ്ടി വന്ന കൗതുകകരമായ അനുഭവം അദ്ദേഹത്തിന്റെ സുഹൃത്തായ റവ. ടോം മക്കാർത്തിയാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം മാർപ്പാപ്പയായി ചുമതലയേറ്റതിന് പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടിലെ ഫോൺ നമ്പറും വിലാസവും മാറ്റുന്നതിനായി അദ്ദേഹം നേരിട്ട് കസ്റ്റമർ കെയറിലേക്ക് വിളിച്ചു. ചിക്കാഗോ സ്വദേശിയായ ലിയോ പതിനാലാമൻ (മുൻപ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) ബാങ്ക് ഉദ്യോഗസ്ഥ ആവശ്യപ്പെട്ട സോഷ്യൽ സെക്യൂരിറ്റി നമ്പറും സുരക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കൃത്യമായി നൽകി. എന്നാൽ, വിവരങ്ങൾ മാറ്റണമെങ്കിൽ നേരിട്ട് ബാങ്കിൽ എത്തണമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥ.
തനിക്ക് നേരിട്ട് വരാൻ സാധിക്കില്ലെന്ന് മാർപ്പാപ്പ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥ വഴങ്ങിയില്ല. ഒടുവിൽ മറ്റ് മാർഗമില്ലാതെ, “ഞാൻ ലിയോ മാർപ്പാപ്പയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്തെങ്കിലും മാറ്റമുണ്ടാകുമോ?” എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ ഇത് ആരോ പറ്റിക്കാൻ വിളിക്കുന്നതാണെന്ന് കരുതിയ ഉദ്യോഗസ്ഥ ഉടൻ തന്നെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ലോകം ആദരിക്കുന്ന ഒരു വ്യക്തിയെ ബാങ്ക് ഉദ്യോഗസ്ഥ പാതിവഴിയിൽ ഒഴിവാക്കിയത് ചിക്കാഗോയിലെ ഒരു ചടങ്ങിൽ മക്കാർത്തി വിവരിച്ചപ്പോൾ സദസ്സിൽ വലിയ ചിരി പടർത്തി. ഒടുവിൽ ബാങ്കിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ടാണ് മാർപ്പാപ്പയുടെ അക്കൗണ്ടിലെ മാറ്റങ്ങൾ വരുത്തിയത്.
Summary: A viral story reveals that even Pope Leo XIV faced customer service frustrations when a bank representative hung up on him. Attempting to update his personal details, the Pope provided his identification, but the rep insisted he visit in person. When he finally revealed his identity as the Pope, the employee reportedly disconnected the call, believing it was a prank.

