Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026വാക്ക് പാലിച്ച് 'കൊച്ചു സഖാവ്': പരാജയത്തിന് പിന്നാലെ തല മൊട്ടയടിച്ചു,വീഡിയോ കോൾ ചെയ്ത്...

വാക്ക് പാലിച്ച് ‘കൊച്ചു സഖാവ്’: പരാജയത്തിന് പിന്നാലെ തല മൊട്ടയടിച്ചു,വീഡിയോ കോൾ ചെയ്ത് MV ഗോവിന്ദൻ | Young Comrade Shaves Head

🎙️ Latest Podcast

മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ അബ്ദുറഹ്മാൻ പരാജയപ്പെട്ടതോടെ, ഒട്ടും മടിക്കാതെ കുട്ടി തന്റെ വാക്കുപാലിച്ചു.(Young Comrade Shaves Head After LDF Loss In Tirur Fulfilling Election Bet)

മൊട്ടയടിക്കുന്ന വീഡിയോ പിതാവ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഞാൻ സഖാവാണ്, വാക്ക് പാലിക്കും എന്ന ഷഹാന്റെ ഉറച്ച വാക്കുകൾ സൈബർ ഇടങ്ങളിൽ സിപിഎം പ്രവർത്തകർ ആവേശത്തോടെ ഏറ്റെടുത്തു. കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുടങ്ങിയ ചർച്ചയാണ് ഇപ്പോൾ കേരളം മുഴുവൻ അറിയുന്ന വാർത്തയായി മാറിയിരിക്കുന്നത്.

അഭിനന്ദനവുമായി മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഷഹാനെ ഫോണിൽ വിളിച്ച് സംസാരിച്ചു. നിരവധി പ്രമുഖർ വീഡിയോ പങ്കുവെച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം യു. സൈനുദ്ദീനും ബാലസംഘം ഭാരവാഹികളും കുട്ടിയുടെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

Story Summary

An eight-year-old boy from Malappuram has gone viral for shaving his head after LDF candidate V. Abdurahman lost the election. Despite the defeat, the young supporter firmly stated that he remains a loyal comrade, earning praise from senior CPM leaders including MV Govindan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.