കണ്ണൂർ: യുഡിഎഫിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചും സിപിഎമ്മിനെയും ബിജെപിയെയും പരിഹസിച്ചും കെ. സുധാകരൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാമെന്നും വിജയത്തെക്കുറിച്ചുള്ള കൃത്യമായ പ്രവചനങ്ങൾ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran MP On UDF Victory Kerala Assembly Election 2026 CM Discussions)
യുഡിഎഫുകാർ കേരളം ഭരിക്കും. ഇനിയും ഭരിക്കാനുള്ള അവസരം തങ്ങൾക്കുണ്ട്. ഈ ത്രസിപ്പിക്കുന്ന വിജയം നേതാക്കൾ മുൻകൂട്ടി കണ്ടതാണ്, സുധാകരൻ പറഞ്ഞു. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ തർക്കങ്ങളില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. രമേശ് ചെന്നിത്തല ഡൽഹിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്കായിട്ടാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഇല്ലാതായിരിക്കുകയാണ്. വലിയ വിജയം നേടി നിൽക്കുന്ന ഈ സമയത്ത് ബിജെപിയുടെ പരാജയത്തെക്കുറിച്ച് ചോദിച്ച് തങ്ങളെ വിഷമിപ്പിക്കരുതെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ ഭാവി അവരോട് തന്നെ ചോദിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Story Summary
K. Sudhakaran MP stated that the UDF’s thrilling victory in the Kerala Assembly elections was accurately predicted by Congress leaders who understood the pulse of the people. While dismissing BJP and CPM as irrelevant in the state, he noted that he was unaware if Ramesh Chennithala’s Delhi trip was related to CM discussions.

