Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു': U പ്രതിഭയ്‌ക്കെതിരെ R നാസർ | CPM...

‘തോറ്റ് കഴിഞ്ഞ് അസംബന്ധം പറയുന്നു’: U പ്രതിഭയ്‌ക്കെതിരെ R നാസർ | CPM Alappuzha District Secretary

🎙️ Latest Podcast

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയുടെ ആരോപണങ്ങൾ തള്ളി സിപിഎം ജില്ലാ നേതൃത്വം. കായംകുളത്ത് പാർട്ടി സഖാക്കൾ നല്ല രീതിയിലാണ് പ്രവർത്തിച്ചതെന്നും തോറ്റപ്പോൾ പാർട്ടിയെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി.(CPM Alappuzha District Secretary R Nazar Slams U Pratibha Over Kayamkulam Defeat)

തോറ്റ് കഴിയുമ്പോൾ എന്തും പറയാമെന്നാണോ? പാർട്ടിയെ കുറ്റം പറയുന്നത് ജി. സുധാകരന്റെ ശൈലിയാണെന്ന് ആർ. നാസർ പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോൾ എംഎൽഎ എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം ഇവർക്കല്ലേ എന്നും അദ്ദേഹം ചോദിച്ചു.

എസ്എൻഡിപി വോട്ടുകൾ നേടിയാണ് പ്രതിഭ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത്. ഇത്തവണ ആ വോട്ടുകൾ എന്തുകൊണ്ട് ലഭിച്ചില്ല എന്ന് പ്രതിഭ തന്നെയാണ് ആലോചിക്കേണ്ടത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നാസർ പറഞ്ഞു. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും പാർട്ടി പ്രവർത്തകരിൽ ചിലർ നിസ്സംഗത കാട്ടിയെന്നും യു. പ്രതിഭ ആരോപിച്ചിരുന്നു.

Story Summary

CPM Alappuzha District Secretary R. Nazar criticized LDF candidate U. Pratibha for her comments after the Kayamkulam defeat, calling her allegations nonsense. He stated that the party workers performed well and questioned why she lost SNDP votes, suggesting she investigate if voters were dissatisfied with her instead of blaming the party or Vellappally Natesan.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.