തൃശൂർ: മതിലകം കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പാമ്പ് വീടിനുള്ളിൽ കയറിയത്. അടുക്കളയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് ചുമരിനോട് ചേർന്ന് കിടക്കുന്ന പാമ്പിനെ കണ്ടത്.(Thrissur Mathilakam Snake Rescue Five Foot Cobra Caught From Kitchen)
വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ആർ.ആർ.ടി അംഗം അൻസാരി സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഏകദേശം അഞ്ചടിയോളം നീളമുള്ള ‘പുല്ലാനി മൂർഖൻ’ വിഭാഗത്തിൽപ്പെട്ട പാമ്പാണിത്. പിടികൂടിയ പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറും. വേനൽക്കാലത്ത് തണുപ്പ് തേടി പാമ്പുകൾ വീടുകൾക്കുള്ളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
Story Summary
A five-foot-long Indian Cobra was rescued from the kitchen of Siddique’s house in Koolimuttam, Mathilakam. RRT member Ansari caught the snake after the residents spotted it at night; it was later handed over to forest officials.

