കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ദാരുണമായ സംഭവം.(Muslim League Worker death During UDF Victory Celebration In Koduvally)
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കുചേരാൻ എത്തിയതായിരുന്നു ഹാഷിദ്. ആഘോഷങ്ങൾക്കിടയിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം പ്രവാസിയായിരുന്ന ഹാഷിദ് അലി രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. മൃതദേഹം പന്നൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
Story Summary
A Muslim League worker named Hashid Ali died after collapsing during UDF’s election victory celebrations in Koduvally, Kozhikode. Hashid, an expatriate who returned home two months ago, was rushed to the hospital but could not be saved.

