Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeIran Israel Conflict'ഇറാൻ്റെ 7 ബോട്ടുകൾ US സൈന്യം വെടിവച്ചിട്ടു, പ്രകോപനം ഞാൻ പ്രഖ്യാപിച്ച...

‘ഇറാൻ്റെ 7 ബോട്ടുകൾ US സൈന്യം വെടിവച്ചിട്ടു, പ്രകോപനം ഞാൻ പ്രഖ്യാപിച്ച പ്രൊജക്ട് ഫ്രീഡത്തിന് നേർക്ക്’: ട്രംപ് | Trump Project Freedom

🎙️ Latest Podcast

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ ചരക്കുകപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിൽ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി താൻ പ്രഖ്യാപിച്ച ‘പ്രൊജക്ട് ഫ്രീഡം’ എന്ന ദൗത്യത്തിന് നേരെയാണ് ഇറാന്റെ പ്രകോപനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ആരോപിച്ചു.(Trump Project Freedom Iran Attack Strait Of Hormuz 2026)

വിവിധ രാജ്യങ്ങളുടെ കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കാൻ യുഎസ് സൈന്യം നേരിട്ട് ‘വഴികാട്ടുന്ന’ പദ്ധതിയാണിത്. കപ്പലുകളുടെ വ്യാപാര നീക്കത്തെ ഇറാൻ തടസ്സപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയ കൂടി ഈ സൈനിക ദൗത്യത്തിൽ പങ്കുചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഇറാൻ ഉപയോഗിച്ച ഏഴ് ചെറിയ ‘ഫാസ്റ്റ്’ ബോട്ടുകൾ യുഎസ് സൈന്യം തടയുകയും വെടിവെച്ചിടുകയും ചെയ്തതായി ട്രംപ് അവകാശപ്പെട്ടു. ദക്ഷിണ കൊറിയൻ കപ്പലിനുണ്ടായ കേടുപാടുകൾ ഒഴിച്ചാൽ കടൽപ്പാതയിൽ മറ്റ് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വിശദീകരിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും വാർത്താസമ്മേളനം നടത്തുമെന്നും ട്രംപ് അറിയിച്ചു.

Story Summary

US President Donald Trump criticized Iran for attacking commercial ships in the Strait of Hormuz, including a South Korean vessel. He highlighted his “Project Freedom” initiative to escort ships and claimed US forces shot down seven Iranian fast boats, while an aerial attack in the UAE left three Indians injured.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.