ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആശ്വാസമായി കൂടലൂർ മണ്ഡലത്തിലെ വിജയം ( DMK won Gudalur constituency). ഡിഎംകെ സ്ഥാനാർത്ഥി ദ്രാവിഡ മണി 22,833 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളം വിജയിന്റെ ടിവികെ തരംഗം ആഞ്ഞടിക്കുമ്പോഴും ചില പരമ്പരാഗത കോട്ടകൾ നിലനിർത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നുണ്ട്.
കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്റെ ടിവികെ സ്ഥാനാർത്ഥി ദീപക് സായ് കിഷോർ 34,962 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമാണ്. ഇത് മണ്ഡലത്തിലെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ടിവികെ ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു. സംസ്ഥാനത്തുടനീളം തിരിച്ചടി നേരിടുമ്പോഴും കൂടലൂരിലെ വിജയം ഡിഎംകെ ക്യാമ്പുകൾക്ക് നേരിയ ആശ്വാസം നൽകുന്നു. എന്നാൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഡിഎംകെ സഖ്യം ഇപ്പോഴും പിന്നിലാണ്. നിലവിൽ തമിഴക വെട്രി കഴകം 110 സീറ്റുകളിൽ ലീഡ് ചെയ്ത് തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. എഐഎഡിഎംകെ രണ്ടാം സ്ഥാനത്തും ഡിഎംകെ മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്. കൂടലൂരിലെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ വരും മണിക്കൂറുകളിൽ കൂടുതൽ മണ്ഡലങ്ങളിലെ അന്തിമ ചിത്രം വ്യക്തമാകും.
Summary: In a relief for the DMK amidst a state-wide setback, its candidate Dravida Mani has won the Gudalur constituency by a margin of 22,833 votes. He secured 65,590 votes, defeating AIADMK’s Pon Jayaseelan. Notably, Vijay’s TVK candidate Deepak Sai Kishore finished third with a significant 34,962 votes. While individual seats like Gudalur favor the DMK, the overall trend continues to show TVK leading in over 110 seats across Tamil Nadu.

