തിരുവനന്തപുരം: കേരളം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ. മുരളീധരന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മുന്നണികൾ മാറിമാറി ലീഡ് ചെയ്ത വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരൻ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ വി.കെ പ്രശാന്തിനും എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്ക്കും മുരളീധരന്റെ തന്ത്രങ്ങൾക്ക് മുന്നിൽ അടിപതറി.(K Muraleedharan Vattiyoorkavu Win, Vattiyoorkavu Election Results 2026)
2019-ൽ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുരളി ഒഴിഞ്ഞ സീറ്റിലായിരുന്നു ഉപതിരഞ്ഞെടുപ്പിലൂടെ വി.കെ പ്രശാന്ത് വിജയിച്ചത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്ന എൽഡിഎഫിനെ ഒന്നാമതെത്തിച്ച ‘മേയർ ബ്രോ’ പ്രഭാവത്തിന് ഇക്കുറി മുരളീധരന്റെ കരുത്തിന് മുന്നിൽ തിളക്കം കുറഞ്ഞു. 2021-ൽ 21,515 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിൽ ജയിച്ച പ്രശാന്തിന് ഇത്തവണത്തെ ഭരണവിരുദ്ധ വികാരം കനത്ത തിരിച്ചടിയായി.
മുൻ ഡിജിപി ആർ. ശ്രീലേഖയെ കളത്തിലിറക്കി മണ്ഡലം പിടിക്കാനിറങ്ങിയ ബിജെപിയും വൻ പോരാട്ടമാണ് കാഴ്ചവെച്ചത്. നഗരമേഖലകളിൽ ശ്രീലേഖ മികച്ച വോട്ടുകൾ സമാഹരിച്ചതോടെ മത്സരം കടുത്ത ത്രികോണ പോരാട്ടമായി മാറി. തലസ്ഥാനത്തെ യുഡിഎഫ് മുന്നേറ്റത്തിന് വട്ടിയൂർക്കാവിലെ ഈ വിജയം വലിയ ഊർജ്ജമാണ് നൽകുന്നത്.
Story Summary
Senior Congress leader K. Muraleedharan secured a thrilling victory in the Vattiyoorkavu constituency, defeating sitting MLA V.K. Prasanth by a margin of 2,796 votes. In a high-stakes triangular contest involving former DGP R. Sreelekha (NDA), Muraleedharan successfully reclaimed his former bastion from the LDF.

