തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ തൃശൂരിൽ മിന്നും വിജയം കൈവരിച്ചു. 26,803 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ആലങ്കോട് ലീലാകൃഷ്ണനും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലും രാജൻ പല്ലന്റെ കുതിപ്പിന് മുന്നിൽ അടിപതറി.(Rajan J Pallan Thrissur Win, Thrissur Election Result 2026)
രാജൻ പല്ലൻ (യുഡിഎഫ്): 60,290, ആലങ്കോട് ലീലാകൃഷ്ണൻ (എൽഡിഎഫ്): 33,487, പത്മജ വേണുഗോപാൽ (എൻഡിഎ): 28,662 എന്നിങ്ങനെയാണ് നില. 1991 മുതൽ 2011 വരെ തേറമ്പിൽ രാമകൃഷ്ണനിലൂടെ കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന തൃശൂർ കഴിഞ്ഞ രണ്ട് തവണയും ഇടതിനൊപ്പമായിരുന്നു. എന്നാൽ ഇത്തവണ രാജൻ പല്ലനിലൂടെ മണ്ഡലം വീണ്ടും കൈപ്പിടിയിലൊതുക്കാൻ യുഡിഎഫിനായി.
തൃശൂർ കോർപ്പറേഷന്റെ മുൻ മേയർ എന്ന നിലയിൽ രാജൻ പല്ലനുള്ള ജനകീയ സ്വീകാര്യതയും വികസന രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വിജയത്തിൽ നിർണ്ണായകമായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ ബിജെപി ലീഡ് നേടിയ മണ്ഡലത്തിൽ പത്മജ വേണുഗോപാലിലൂടെ വിജയം ആവർത്തിക്കാമെന്ന എൻഡിഎയുടെ പ്രതീക്ഷകൾ പാളി. പത്മജ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയായി.
Story Summary
UDF candidate Rajan J. Pallan won the Thrissur constituency in the 2026 Assembly elections with a significant margin of 26,803 votes. He defeated CPI’s Alankode Leelakrishnan and BJP’s Padmaja Venugopal, successfully reclaiming the former Congress stronghold after two consecutive LDF terms.

