തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ വിജയത്തിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം. കെപിസിസി ആസ്ഥാനത്ത് നടന്ന സംയുക്ത സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർ പങ്കെടുത്ത് ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. സമ്പൂർണ്ണ ഫലം പുറത്തുവന്ന ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് നേതാക്കൾ വീണ്ടും മാധ്യമങ്ങളെ കാണും.(Kerala Assembly Election Results 2026 UDF Victory KPCC press meet)
നിലവിലെ ലീഡ് നില വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫ്: 96, എൽഡിഎഫ്: 43, എൻഡിഎ: 01 എന്നിങ്ങനെയാണ്. ആദ്യ അഞ്ച് റൗണ്ടുകളിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഏഴാം റൗണ്ട് പൂർത്തിയാകുമ്പോൾ 1536 വോട്ടുകൾക്ക് ലീഡ് തിരിച്ചുപിടിച്ചു. എന്നാൽ, സർക്കാരിലെ 13 പ്രമുഖ മന്ത്രിമാർ ഇപ്പോഴും തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലാണ് എന്നത് ഭരണമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്. വി. ശിവൻകുട്ടി, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ് തുടങ്ങിയവർക്ക് തിരിച്ചടി തുടരുമ്പോൾ ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മാത്രമാണ് മന്ത്രിമാരിൽ ലീഡ് നിലനിർത്തുന്നത്.
സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രവർത്തകർ വാദ്യമേളങ്ങളും മധുരവിതരണവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. കേരളം മാറ്റത്തിനായി ഉറച്ച തീരുമാനമെടുത്തു എന്നതിന്റെ തെളിവാണ് ഈ ജനവിധിയെന്ന് നേതാക്കൾ പ്രതികരിച്ചു.
Story Summary
UDF leaders including V.D. Satheesan and K.C. Venugopal thanked the people for the massive mandate as the front reached 96 seats in trends. While CM Pinarayi Vijayan managed a slight comeback in Dharmadam, 13 of his cabinet ministers continue to trail behind UDF candidates.

