HomeKerala Assembly Election 2026രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ': വൈകാരിക കുറിപ്പുമായി KK രമ | KK...

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’: വൈകാരിക കുറിപ്പുമായി KK രമ | KK Rema Facebook Post

കണ്ണൂർ: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയന്റെ പതനത്തെ ടി.പി. ചന്ദ്രശേഖരന് ലഭിച്ച നീതിയായി വിശേഷിപ്പിച്ച് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനമായ മെയ് 4-ന് തന്നെ എൽഡിഎഫ് വൻ തോൽവിയിലേക്ക് നീങ്ങുന്നത് കാവ്യനീതിയാണെന്ന് രമ കുറിച്ചു.(KK Rema Facebook Post TP Chandrasekharan death Anniversary )

“പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!
ഇതു മതി !!

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ” എന്നാണ് അവർ കുറിച്ചത്.

ടി.പിക്കും മകനുമൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചാണ് രമ തന്റെ വികാരം പ്രകടിപ്പിച്ചത്. 2012 മെയ് 4-നായിരുന്നു ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകരയിൽ മികച്ച ലീഡുമായി മുന്നേറുന്നതിനൊപ്പം, ഇടതുപക്ഷത്തിന് സംസ്ഥാനത്തുടനീളം ഉണ്ടായ തിരിച്ചടിയും ഈ കുറിപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.

Story Summary

On the 14th anniversary of T.P. Chandrasekharan’s martyrdom, K.K. Rema shared an emotional post as the LDF faces a massive defeat. She described CM Pinarayi Vijayan’s trailing position as a moment of justice for T.P., stating that the one who called him a “traitor” is now standing exposed before the people’s mandate.

Clickable Info Box