തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടായതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു (Pinarayi Vijayan Rented House). തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ അദ്ദേഹം നിലവിൽ ‘ചിന്ത’ ഫ്ലാറ്റിലാണ് താമസിക്കുന്നത്. കുടുംബസമേതം താമസിക്കാൻ സൗകര്യമുള്ള മറ്റൊരു വീട് നഗരത്തിൽ തന്നെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
പുതിയ സർക്കാർ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം സാങ്കേതികമായി അദ്ദേഹം ‘കാവൽ മുഖ്യമന്ത്രി’യായി തുടരുന്നുണ്ടെങ്കിലും ഔദ്യോഗിക വസതി നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം അടിച്ചേൽപ്പിക്കാനാവില്ലെന്നും അത് പാർട്ടിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണെന്നുമാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഡൽഹിയിൽ നടന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങിയെത്തുന്ന അദ്ദേഹം ഉടൻ തന്നെ പുതിയ വീട്ടിൽ താമസം ആരംഭിക്കും.
News Summary: Following the LDF’s defeat in the Kerala Assembly elections, former Chief Minister Pinarayi Vijayan is moving to a new rented house in Thiruvananthapuram. Although he currently holds the position of ‘Caretaker CM’ due to delays in the new government’s formation, he vacated the official residence, Cliff House, immediately after the results. While uncertainty remains regarding his role as the Leader of the Opposition, the CPIM central leadership has backed him, stating the election loss is a collective responsibility. He will move into his new residence upon returning from the PB meeting in Delhi.

