മലപ്പുറം: ഏറെ ആവേശം നിറഞ്ഞ പോരാട്ടം നടന്ന തവനൂർ മണ്ഡലത്തിൽ തോൽവി സമ്മതിച്ച് കെ.ടി. ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം തടയാനാവില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ ഫേസ്ബുക്കിലൂടെ തോൽവി അംഗീകരിച്ചത്.(KT Jaleel concedes Defeat in Tavanur, T. Siddique Lead Kalpetta 2026)
“ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം തവനൂരിൽ ജലീലിനുണ്ടായ ഈ വീഴ്ച എൽഡിഎഫിന് മലപ്പുറം ജില്ലയിൽ ലഭിച്ച വലിയ ആഘാതമാണ്.
അതേസമയം, വയനാട്ടിലെ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫിന്റെ ടി. സിദ്ദീഖ് ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്. ഒമ്പത് റൗണ്ടുകൾ എണ്ണിത്തീരുമ്പോൾ സിദ്ദീഖിന്റെ ലീഡ് 27,483 ആയി കുതിച്ചുയർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദീഖ് നേടിയ ഭൂരിപക്ഷത്തേക്കാൾ അഞ്ചിരട്ടി അധികമാണിത്. വയനാട്ടിൽ വീശിയടിച്ച യുഡിഎഫ് തരംഗം സിദ്ദീഖിന്റെ ഭൂരിപക്ഷത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
Story Summary
In a major political shift, K.T. Jaleel conceded defeat in Tavanur and congratulated UDF’s V.S. Joy via Facebook. Meanwhile, in Kalpetta, T. Siddique has secured a massive lead of over 27,483 votes after nine rounds, multiplying his previous winning margin by five times.

