Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026ബത്തേരിയിലെ ബാലറ്റുകൾ കൽപ്പറ്റയിൽ മാറിയെത്തി: ഗുരുതര പിഴവ്, പരാതിയുമായി UDF | Sultan...

ബത്തേരിയിലെ ബാലറ്റുകൾ കൽപ്പറ്റയിൽ മാറിയെത്തി: ഗുരുതര പിഴവ്, പരാതിയുമായി UDF | Sultan Bathery Postal Vote Issue

🎙️ Latest Podcast

വയനാട്: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വയനാട് ജില്ലയിൽ ഗുരുതരമായ വീഴ്ച. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ 50-ഓളം പോസ്റ്റൽ വോട്ടുകൾ അടങ്ങിയ കെട്ടാണ് കൽപ്പറ്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറി എത്തിയത്. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് ഈ പിഴവ് സംഭവിച്ചത്.(Sultan Bathery Postal Vote Issue, votes mixed up in kalpetta)

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് ബത്തേരിയിലെ വോട്ടുകൾ കൽപ്പറ്റയിലെ കെട്ടുകൾക്കിടയിൽ കണ്ടെത്തിയത്. ഇതോടെ വോട്ടെണ്ണൽ നടപടികളിൽ അല്പനേരം തടസ്സമുണ്ടായി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലും സമാനമായ രീതിയിൽ ആശങ്കയുണ്ടായിരുന്നു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.

Story Summary

A significant lapse occurred in Wayanad as 50 postal ballots of Sultan Bathery constituency were mistakenly found at the Kalpetta counting center. This has caused confusion and protests from UDF, similar to the tension in Kalamassery where officials had to break the strong room lock after keys went missing.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.