Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026EVM വോട്ടുകൾ എണ്ണിത്തുടങ്ങി: കൊച്ചിയിൽ UDFന് വൻ മുന്നേറ്റം, നേമത്ത് രാജീവ്...

EVM വോട്ടുകൾ എണ്ണിത്തുടങ്ങി: കൊച്ചിയിൽ UDFന് വൻ മുന്നേറ്റം, നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ | Kerala Election Results 2026

🎙️ Latest Podcast

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് ആദ്യ റൗണ്ടിൽ തന്നെ 2000 വോട്ടുകളുടെ മികച്ച ലീഡ് നേടി. ഇവിഎം എണ്ണിത്തുടങ്ങിയതോടെയാണ് ഷിയാസ് വലിയ മുന്നേറ്റം നടത്തിയത്.(Kerala Election Results 2026 EVM Counting begins Kochi Nemom trends)

നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ നിർണ്ണായക പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. ഹരിപ്പാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല തന്റെ ലീഡ് നിലനിർത്തുന്നു. നിലവിൽ 124 വോട്ടുകൾക്കാണ് അദ്ദേഹം മുന്നിലുള്ളത്.

കളമശ്ശേരിയിൽ പി രാജീവ് പിന്നിൽ. അബ്ദുൽ ഗഫൂര്‍ 600 വോട്ടിന് മുന്നിൽ. കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാൽ 210 വോട്ടിന് മുന്നിൽ. ചടയമംഗലത്ത് ചിഞ്ചുറാണി മുന്നിൽ. കുണ്ടറയിൽ പിസി വിഷ്ണുനാഥ് മുന്നിൽ. അരൂരിൽ ഷാനി മോള്‍ ഉസ്മാൻ മുന്നിൽ. പെരുമ്പാവൂരിൽ മനോജ്‌ മൂത്തേടൻ 1600 വോടിന് മുന്നിൽ. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള 199 വോട്ടുകൾക്ക് മുന്നിൽ. കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ. താനൂരിൽ പി.കെ നവാസ് 1600 വോട്ടുകൾക്ക് മുന്നിൽ. തൊടുപുഴയിൽ ആദ്യ റൗണ്ടിൽ 2500 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് മുന്നിൽ. പേരാമ്പ്രയിൽ ഫാത്തിമ തെഹ്‍ലിയ 350 വോട്ടുകള്‍ക്ക് മുന്നിൽ.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആര്‍ ബിന്ദു പിന്നിൽ.

ചെങ്ങന്നൂർ, തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലും ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി. തപാൽ വോട്ടുകളിലെ ആദ്യ സൂചനകൾക്ക് ശേഷം യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എത്തുന്നതോടെ കൃത്യമായ ഏകദേശ ചിത്രം ഉടൻ തെളിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവിഎം വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് പ്രവർത്തകരുടെ ആരവം ഉയർന്നു തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന്റെ തുടക്കത്തിലെ മുന്നേറ്റം നിലനിർത്താൻ കഴിയുമോ അതോ എൽഡിഎഫ് ഇവിഎം വോട്ടുകളിൽ തിരിച്ചു വരുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Story Summary

As EVM counting begins across Kerala, UDF’s Muhammad Shiyas has taken a strong lead of 2,000 votes in Kochi. In Nemom, NDA’s Rajeev Chandrasekhar is leading, while Ramesh Chennithala maintains a steady lead in Haripad. The shift from postal ballots to EVMs is bringing more clarity to the overall trends.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.