തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala Election Results 2026). ഇന്ന് (തിങ്കളാഴ്ച) രാവിലെ കൃത്യം എട്ട് മണിയോടെയാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു.
ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുന്നത്. ഇതിന്റെ ഫലസൂചനകൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ആദ്യ ഫലസൂചനകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത് . എൻഡിഎ 3 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. ഒമ്പത് മണിയോടെ സംസ്ഥാനത്തെ ഏകദേശ ട്രെൻഡുകൾ വ്യക്തമാകും.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ പ്രകടനവും ഇത്തവണ നിർണ്ണായകമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയോടെ കേരളത്തിന്റെ അടുത്ത ഭരണാധികാരികൾ ആരെന്ന് നിശ്ചയിക്കുന്ന വ്യക്തമായ ചിത്രം ലഭിക്കും.
Story Summary: The vote counting for the Kerala Assembly elections has officially begun at 8 AM today. Initial trends from postal ballots are starting to emerge, while counting for EVMs is set to commence shortly.

