HomeKeralaപകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക്; സ്കൂൾതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത്...

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്ക്; സ്കൂൾതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ | K. Muraleedharan

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് നിർണായക പങ്കുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (K. Muraleedharan). ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാലയങ്ങളിലും വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവർ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. രോഗവ്യാപനം കൃത്യമായി നിരീക്ഷിക്കാൻ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വ പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ചുമതലയല്ലെന്നും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് ആഴ്ചയിൽ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. സുൽത്താൻ ബത്തേരിയിലെ സ്കൂളിൽ വയറിളക്കബാധ റിപ്പോർട്ട് ചെയ്ത 21 കുട്ടികളും നിലവിൽ പൂർണ്ണമായി രോഗമുക്തരായതായി മന്ത്രി അറിയിച്ചു. ഷിഗെല്ല പോലുള്ള ജലജന്യ രോഗങ്ങൾക്കെതിരെയും ഡെങ്കിപ്പനിക്കെതിരെയും ജാഗ്രത ശക്തമാണ്. കോഴിക്കോട് റിപ്പോർട്ട് ചെയ്ത നിപ്പ രോഗബാധിതന് മികച്ച ചികിത്സ ഉറപ്പാക്കാൻ ബഹ്‌റൈനിൽ നിന്ന് സമയബന്ധിതമായി മരുന്ന് എത്തിക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ വിദ്യാർത്ഥികൾ ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. തുടർന്ന് അദ്ദേഹം കുട്ടികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പകർച്ചവ്യാധി പ്രതിരോധ ഹൈപവർ കമ്മിറ്റി ചെയർമാൻ ഡോ. എസ്. എസ്. ലാൽ വിഷയാവതരണവും, കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ ബോധവത്കരണ സന്ദേശവും നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡോ. റീത്ത കെ. പി., ഡോ. ബിന്ദു മോഹൻ, ഡോ. അർനോൾഡ് ദീപക് എന്നിവരുൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Story Summary:
Health Minister K. Muraleedharan and Education Minister N. Shamsuddeen inaugurated the state-level school infectious disease prevention campaign at Cotton Hill School, Thiruvananthapuram. The ministers urged students to actively participate in hygiene and mosquito eradication drives to combat monsoon diseases, including dengue and waterborne illnesses.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...