ഇടുക്കി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കുന്നതിനിടെ, വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്ത് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ജനവികാരം പ്രകടിപ്പിച്ചതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ അത് ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.(VD Satheesan CM posters Thodupuzha Congress leaders reaction)
നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരൻ സതീശന് ഹൃദയാഭിവാദ്യങ്ങൾ എന്ന വാചകങ്ങളോടെയാണ് നഗരത്തിന്റെ ഭാഗങ്ങളിൽ ബോർഡുകൾ ഉയർന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും, തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അദ്ദേഹത്തെ പിന്തുണച്ച് വലിയ പ്രകടനങ്ങൾ നടത്തുമെന്നും കെപിസിസി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കൺവീനർ റോയി മണർകാട്ട് പറഞ്ഞു.
തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം സ്ഥാപിച്ച ഫ്ലക്സിൽ ‘പട നയിച്ചവൻ നാടു നയിക്കും’, ‘നിലപാടിന്റെ രാജകുമാരൻ’ തുടങ്ങിയ വിശേഷണങ്ങളാണ് പ്രതിപക്ഷ നേതാവിന് നൽകിയിരിക്കുന്നത്. ‘ടീം യുഡിഎഫ് തൊടുപുഴ’ എന്ന പേരിലാണ് ഈ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് എത്തിയതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
Story Summary
Congress leaders in Thodupuzha have openly claimed responsibility for erecting flex boards supporting V.D. Satheesan as the next Chief Minister. Defying potential disciplinary action from the KPCC, they stated that the posters reflect the public’s desire to see Satheesan lead the state.

