HomeKerala Assembly Election 2026'LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP...

‘LDF ജയിക്കണമെന്നാണ് ആഗ്രഹം, VD സതീശൻ വനവാസത്തിന് പോകരുത്, സംസ്ഥാനത്ത് BJP അക്കൗണ്ട് തുറക്കും’: വെള്ളാപ്പള്ളി നടേശൻ | LDF

ആലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ. ഇടതുമുന്നണി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും സത്യസന്ധമായ കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ആർക്കും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Want LDF to win and hoping for it, says Vellapally Natesan)

എൽ.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും. എന്നാൽ പത്ത് വർഷത്തെ തുടർച്ചയായ ഭരണം അണികളെ ആലസ്യത്തിലാക്കിയിട്ടുണ്ട്. താഴെത്തട്ടിൽ കഴിഞ്ഞ തവണത്തെയത്ര ശക്തമായ പ്രവർത്തനം ഇത്തവണ കണ്ടില്ല. ഇടതുപക്ഷം അധികാരത്തിൽ വന്നാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകും.

ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ തന്നെ യു.ഡി.എഫിൽ അടി തുടങ്ങി. അവർ ഭരണത്തിൽ വന്നാൽ വലിയ രീതിയിലുള്ള കലഹം ഉറപ്പാണ്. വി.ഡി സതീശനെ പിന്തുണച്ച മുസ്ലീം ലീഗ് നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാണക്കാട് ആണോ കോൺഗ്രസിന്റെ ഹൈക്കമാൻഡ് എന്ന് അദ്ദേഹം ചോദിച്ചു. ലീഗ് നേതാക്കളുടെ പ്രസ്താവന ഒട്ടും ശരിയായില്ല. വി.ഡി സതീശനുമായി തനിക്ക് വ്യക്തിപരമായ വഴക്കുകളില്ല. അദ്ദേഹം കഴിവുള്ള രാഷ്ട്രീയ നേതാവാണ്. തോറ്റാൽ അദ്ദേഹം വനവാസത്തിന് പോകരുത്.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കും. തിരുവനന്തപുരം ജില്ലയിലാകും ബി.ജെ.പിയുടെ ജയം. അവർ നിയമസഭയിൽ എത്തുന്നത് ഒരു തിരുത്തൽ ശക്തിയായി മാറാൻ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ടെണ്ണലിന് മുന്നോടിയായി മുന്നണികൾ വലിയ ആത്മവിശ്വാസത്തിൽ ഇരിക്കുമ്പോഴാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്ന പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.

WhatsApp Channel Banner

Latest updates

സെക്കൻഡ് ക്ലാസ് യാത്രക്കാരൻ പ്രയോഗം ഒഴിവാക്കണം, ട്രെയിനുകളിലെ അമിത...

ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാർ വീണു മരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ കർശന...

‘KSUവിന് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് ബന്ധപ്പെട്ട...

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ ഇത്തരം പരാതികൾ ആദ്യം ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനങ്ങൾ വലിയ...

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

വിക്രം-1 വിക്ഷേപണം 12.05ന്: സാങ്കേതിക തടസമെന്ന് സൂചന, ഉടൻ...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1'-ന്റെ ചരിത്ര വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് വൈകുന്നതായി റിപ്പോർട്ടുകൾ. വിക്ഷേപണം 12.05ന് നടക്കുമെന്നാണ് പുതിയ വിവരം. ശനിയാഴ്ച രാവിലെ 11:30-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ...

വിഴിഞ്ഞം തുറമുഖം സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമാകുന്നു; വാണിജ്യ...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ കേവലമൊരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്നതിനപ്പുറം ഇന്ത്യയുടെ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...