തിരുവനന്തപുരം: എൻ. പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും സർക്കാർ നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനും സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിനുമാണ് പുതിയ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതോടെ സർവീസ് ചരിത്രത്തിൽ എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.(Spoke to the media against the government without permission, Disciplinary action against N Prasanth IAS)
റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് ചീഫ് സെക്രട്ടറി പുതിയ നോട്ടീസ് നൽകിയത്. സസ്പെൻഷനിൽ ഇരിക്കെ പാലിക്കേണ്ട ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സർക്കാരിനെതിരെ പരസ്യപ്രസ്താവനകൾ നടത്തിയതാണ് പുതിയ നടപടിക്ക് ആധാരം.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിൽ അധിക്ഷേപം നടത്തിയതിനെ തുടർന്നാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ നേരത്തെ പിൻവലിച്ചെങ്കിലും പ്രശാന്തിനെതിരെയുള്ള നടപടികൾ പല ഘട്ടങ്ങളിലായി നീട്ടിക്കൊണ്ടുപോവുകയാണ്.

