HomeEntertainment 'ഖലീഫ' റിലീസ് തീയതി പുറത്ത്: മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് |...

 ‘ഖലീഫ’ റിലീസ് തീയതി പുറത്ത്: മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ് | Khalifa

കൊച്ചി: സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-വൈശാഖ് ചിത്രം ‘ഖലീഫ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം തിയേറ്ററുകളിലെത്തും. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.(Khalifa release date out, Prithviraj as Aamir Ali)

ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന പവർഫുൾ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ആമിർ അലിയുടെ മുത്തച്ഛനാണ് അഹമ്മദ് അലി. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ടാകും. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ വൻ കാൻവാസിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ എന്റർടൈനറാണ് ഖലീഫയെന്നാണ് സൂചന.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.