Description
Digital Voice of Kerala
Sunday, May 3, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പടനയിച്ചവൻ നാടിനെ നയിക്കട്ടെ': VD സതീശനായി മട്ടന്നൂരിൽ ഫ്ലക്സ് ബോർഡ്, വോട്ടെണ്ണലിന്...

‘പടനയിച്ചവൻ നാടിനെ നയിക്കട്ടെ’: VD സതീശനായി മട്ടന്നൂരിൽ ഫ്ലക്സ് ബോർഡ്, വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം | VD Satheesan

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ പരസ്യമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി കണ്ണൂർ മട്ടന്നൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(Flex board in Kannur for VD Satheesan, only hours left for vote counting )

“പടനയിച്ചവൻ നാടിനെ നയിക്കട്ടെ” എന്ന വാചകത്തോടെയാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്തും സമാനമായ രീതിയിൽ സതീശൻ അനുകൂല ബോർഡുകൾ വന്നിരുന്നു.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ വടംവലി ശക്തമായിട്ടുണ്ട്. മുസ്ലിം ലീഗ് നൽകുന്ന പരസ്യമായ പിന്തുണ സതീശൻ പക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഘടകകക്ഷികളുടെ നിലപാട് നിർണ്ണായകമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.