Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKerala'പ്രവീണിനെയും എന്നെയും തമ്മിലടിപ്പിക്കാൻ ശ്രമം ഉണ്ടായി': വെളിപ്പെടുത്തലുമായി KP മോഹനൻ |...

‘പ്രവീണിനെയും എന്നെയും തമ്മിലടിപ്പിക്കാൻ ശ്രമം ഉണ്ടായി’: വെളിപ്പെടുത്തലുമായി KP മോഹനൻ | KP Mohanan

🎙️ Latest Podcast

കണ്ണൂർ: പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് കെ.പി. മോഹനൻ. പി.കെ. പ്രവീണിനെയും തന്നെയും തമ്മിലടിപ്പിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമങ്ങൾ നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തവണ താൻ മത്സരത്തിനില്ല എന്ന് നേരത്തെ പാർട്ടിയിൽ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There was an attempt to bring clash, KP Mohanan reveals)

പി.കെ. പ്രവീണിനെ അവർ ഉയർത്തിക്കാട്ടി. എന്നാൽ സ്വന്തം കുടുംബത്തിൽ നിന്നൊരാളുടെ പേര് തനിക്ക് നിർദ്ദേശിക്കാൻ കഴിയില്ലായിരുന്നുവെന്നും കെ.പി. മോഹനൻ പറഞ്ഞു. അഞ്ച് തവണ മത്സരിക്കുകയും നാല് തവണ വിജയിക്കുകയും ഒരു തവണ മന്ത്രിയാവുകയും ചെയ്തു. ഇത്തവണ മത്സരത്തിനില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം തനിക്കെതിരെ തിരിഞ്ഞുവെന്നും താൻ മത്സരിക്കരുതെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആർജെഡിയിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും കെ.പി. മോഹനൻ ഉന്നയിച്ചു. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.