വയനാട്: കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും എന്നാൽ ഫലം വരുന്നതിന് മുൻപേയുള്ള മുഖ്യമന്ത്രി ചർച്ചകൾ സിപിഎം ഒരുക്കിയ കെണിയാണെന്നും ടി. സിദ്ധിഖ് എംഎൽഎ. വയനാട്ടിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Chief Minister dispute is a trap of CPM, don’t fall for it, says T Siddique MLA)
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ അദ്ദേഹം കൃത്യമായ നിലപാട് വ്യക്തമാക്കി. മെയ് 4-ന് ഫലം വന്ന ശേഷം എംഎൽഎമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. ഹൈക്കമാൻഡിന്റെ അധികാരം കവർന്നെടുക്കുന്ന രീതിയിൽ ഇപ്പോൾ ചർച്ചകൾ നടത്തുന്നത് പാർട്ടി പ്രവർത്തകർക്ക് ചേർന്നതല്ല.
സി പി എമ്മിന്റെ കെണിയിൽ ഒരു കോൺഗ്രസ് നേതാവോ പ്രവർത്തകനോ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയുള്ള ഫ്ലക്സ് ബോർഡുകളും പ്രചാരണവും യഥാർത്ഥത്തിൽ കോൺഗ്രസിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പരിഹസിച്ചു.

