കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ മണ്ഡലമായ ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നും പി.വി. അൻവറിന്റെ വെല്ലുവിളികൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(People will evaluate PV Anvar’s challenge, says Minister PA Mohammed Riyas)
തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്നും മറിച്ച് അത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും റിയാസ് ഓർമ്മിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തനം വ്യക്തികളോടുള്ള ശത്രുതയല്ല. വ്യക്തിഹത്യയും അധിക്ഷേപവും ആര് നേരിട്ടാലും അത് മാനസിക പ്രയാസമുണ്ടാക്കിയേക്കാം.
എന്നാൽ രാഷ്ട്രീയബോധം വൈകാരികതയ്ക്ക് മുകളിലാണെന്നും ആ ബോധ്യത്തോടെയാണ് താൻ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണ കാലത്ത് തനിക്കെതിരെ നടന്ന വ്യക്തിഹത്യകളെക്കുറിച്ച് മന്ത്രി പറഞ്ഞു. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

