Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeKeralaകിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, പാപ്പാന്മാർക്ക്...

കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു: ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, പാപ്പാന്മാർക്ക് പരിക്ക് | Elephant attack

🎙️ Latest Podcast

എറണാകുളം: കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച ആനയിടഞ്ഞ് ലോറി ഡ്രൈവർ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആന വിഷ്ണുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. അപകടത്തിൽ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും പരിക്കേറ്റിട്ടുണ്ട്.(Elephant attack in Angamaly, lorry driver trampled to death, mahouts injured )

പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷം ഇന്ന് രാവിലെയാണ് ആനയെ കിടങ്ങൂരിലെത്തിച്ചത്. കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ ആന പെട്ടെന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും അക്രമാസക്തനാവുകയുമായിരുന്നു.

ആനയെ തളയ്ക്കാൻ പാപ്പാന്മാർ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. ആന ഇപ്പോഴും അക്രമാസക്തനായി തുടരുന്നതിനാൽ മൃതദേഹം മാറ്റാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന. ആർ ആർ ടി ഉദ്യോഗസ്ഥരടക്കം എത്തി ആനയെ തളയ്ക്കാൻ ശ്രമം നടക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.