Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeCrimeതൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു: പ്രതി കസ്റ്റഡിയിൽ...

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു: പ്രതി കസ്റ്റഡിയിൽ | Husband strangles woman

🎙️ Latest Podcast

തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody)

രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ അവശനിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൃത്യത്തിന് ശേഷം വീടുവിട്ടുപോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.