Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaവീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പു കടിയേറ്റു: കാസർഗോഡ് ചികിത്സയിൽ ആയിരുന്ന നാലര വയസുകാരി...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പു കടിയേറ്റു: കാസർഗോഡ് ചികിത്സയിൽ ആയിരുന്ന നാലര വയസുകാരി മരിച്ചു | Snakebite

🎙️ Latest Podcast

കാസർഗോഡ്: നാടിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്ര അന്തരിച്ചു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.( Girl child who was undergoing treatment in Kasaragod for snakebite died)

കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതു. കളിക്കുന്നതിനിടെ കളിപ്പാട്ടം മുറ്റത്ത് കൂട്ടിയിട്ടിരുന്ന മരങ്ങൾക്കിടയിലേക്ക് വീണു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മൂർഖൻ പാമ്പാണ് കടിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു. മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായ നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.