Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും': വെല്ലുവിളിയുമായി PV...

‘ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും’: വെല്ലുവിളിയുമായി PV അൻവർ | PA Mohammed Riyas

🎙️ Latest Podcast

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും യുഡിഎഫ് 25,000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ. റിയാസിന് മണ്ഡലത്തിൽ 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ താൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും അൻവർ പറഞ്ഞു.(If PA Mohammed Riyas wins in Beypore, I will shave my head and wear earrings, challenges PV Anvar)

പൊതുമരാമത്ത് വകുപ്പിൽ അഴിമതി നടന്നു എന്ന് തുറന്നു പറഞ്ഞിട്ടും മന്ത്രി റിയാസ് എന്തുകൊണ്ടാണ് മറുപടി പറയാത്തതെന്ന് അൻവർ ചോദിച്ചു. വ്യക്തിഹത്യ നടത്തുന്നു എന്ന സ്ഥിരം പല്ലവിയാണ് റിയാസ് ആവർത്തിക്കുന്നത്. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 10,000 പിണറായി വിരുദ്ധ വോട്ടുകൾ ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നടന്നത് ന്യൂനപക്ഷ ഏകീകരണമല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജനങ്ങളുടെ ഏകീകരണമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണി നേരിടാൻ പോകുന്ന തകർച്ചയ്ക്ക് കാരണം മുഹമ്മദ് റിയാസ് ആണെന്ന് അൻവർ കുറ്റപ്പെടുത്തി. മതേതര വിശ്വാസികളും ഇടതുപക്ഷ അനുഭാവികളും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.