കണ്ണൂർ: കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരൻ്റെ അനന്തരവൻ. വ്യാജ കത്ത് നിർമ്മിച്ചെന്ന പരാതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റ് വ്യക്തികൾക്ക് ഫോർവേഡ് ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്നും അത് വ്യാജമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അജിത് കുമാർ വിശദീകരിച്ചു.(Letter controversy, K Sudhakaran’s nephew offers explanation)
വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്. വ്യാജമായി നിർമ്മിച്ച കത്താണ് വിവാദത്തിന് ആധാരം. ഈ കത്ത് പുറത്തുവന്നതോടെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കത്ത് വ്യാജമാണെന്ന് സണ്ണി ജോസഫ് അന്നുതന്നെ വ്യക്തമാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

