കൊല്ലം: കൊട്ടാരക്കരയിൽ അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Son attacks mother in Kollam, Accused in custody)
രാധാമണി വീടിന്റെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹേഷ് പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നു. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

