പെരുമ്പാവൂർ: സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് ( Periyar River Drowning). ഇന്ന് രാവിലെയായിരുന്നു സംഭവം. താന്നിപ്പുഴ റെയിൽവേ പാലത്തിന് സമീപം സ്ഥിരമായി നിരവധി പേർ മീൻ പിടിക്കാനെത്തുന്ന കടവിലാണ് വിഷ്ണുവും എത്തിയത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ എത്തിയ വിഷ്ണു, അവർ നിൽക്കുന്നയിടത്തുനിന്നും അല്പം മാറിയാണ് ചൂണ്ടയിടാൻ നിന്നത്. രാവിലെ 11 മണിയോടെ വിഷ്ണുവിനെ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി പുഴയിലേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Summary: A 23-year-old youth named Vishnu drowned in the Periyar River near Okkal, Perumbavoor, while fishing with friends. The incident occurred near the Thannippuzha railway bridge. Vishnu was found floating in the river around 11 AM and was rushed to a hospital in Kalady, but was declared dead. It is suspected that he accidentally fell into the river while fishing.

