കാസർഗോഡ്: കുമ്പള സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗറിന് സമീപത്തെ ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. കോഴിവണ്ടി ഡ്രൈവറായ സഫായത്തിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ കണ്ടത്.(Chicken cart driver found dead after being hit in the head in Kasaragod )
പിന്നാലെ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സി സി ടി വി കേന്ദ്രീകരിച്ചും പ്രതികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

