Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaപാമ്പിനെ കണ്ടയുടൻ കട്ടിലിലേക്ക് ചാടിക്കയറി: മൂർഖൻ്റെ മുന്നിൽ നിന്നും വിദ്യാർത്ഥിനി രക്ഷപ്പെട്ടത്...

പാമ്പിനെ കണ്ടയുടൻ കട്ടിലിലേക്ക് ചാടിക്കയറി: മൂർഖൻ്റെ മുന്നിൽ നിന്നും വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Cobra

🎙️ Latest Podcast

എറണാകുളം: കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം.( Student barely escaped from the cobra by jumping onto the bed as soon as she saw the snake)

പ്രസാദിന്റെ മകൾ ശ്രീനന്ദന കിടപ്പുമുറിയിൽ നിൽക്കുമ്പോഴാണ് മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടയുടൻ പരിഭ്രമിക്കാതെ ശ്രീനന്ദന കട്ടിലിന് മുകളിലേക്ക് ചാടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ഇടുക്കി ജില്ലയിൽ ഇന്ന് രണ്ടുപേർക്ക് പാമ്പുകടിയേറ്റു. ഇന്ന് പുലർച്ചെ ശുചിമുറിയിൽ പോകാൻ ഇറങ്ങിയപ്പോഴാണ് പോൾസണെ പാമ്പ് കടിച്ചത്. രാവിലെ 11 മണിയോടെയാണ് കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശിയായ അജയ്ക്ക് കടിയേറ്റത്.
വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് രണ്ടുപേരെയും കടിച്ചതെന്നാണ് നിഗമനം. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.