Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKerala'VDS നയിക്കും': വണ്ടൂരിലും VD സതീശനായി ഫ്ലക്സ് ബോർഡുകൾ | VD Satheesan

‘VDS നയിക്കും’: വണ്ടൂരിലും VD സതീശനായി ഫ്ലക്സ് ബോർഡുകൾ | VD Satheesan

🎙️ Latest Podcast

മലപ്പുറം: വണ്ടൂരിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഫ്ലക്സ് ബോർഡുകൾ. ‘വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന വാചകങ്ങളാണ് ഫ്ലക്സിലുള്ളത്. (VDS will lead, Flex Boards for VD Satheesan in Wandoor)

വണ്ടൂർ ബൈപാസ് റോഡ്, പൂക്കളം എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തവനൂർ മണ്ഡലത്തിലും സതീശനെ പിന്തുണച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എറണാകുളത്ത് രമേശ് ചെന്നിത്തലയെ അനുകൂലിച്ചും സതീശനെ പരോക്ഷമായി വിമർശിച്ചും ഫ്ലക്സ് ഉയർന്നിരുന്നു.

മുഖ്യമന്ത്രി ചർച്ചകൾ അനാവശ്യമാണെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകിയിരുന്നു. നേതാക്കൾ പരസ്യപ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും അണികൾ തെരുവിൽ ഫ്ലക്സ് ബോർഡുകൾ ഉയർത്തുന്നത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.