മുംബൈ: മുംബൈയിലെ പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു (Mumbai Watermelon Food Poisoning Death). ദമ്പതികളും ഇവരുടെ രണ്ട് പെൺമക്കളുമാണ് മരിച്ചത്. ഏപ്രിൽ 25-ന് രാത്രി നടന്ന സംഭവത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അബ്ദുള്ള ഡൊകാഡിയ (40), ഭാര്യ നസ്‌റിൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25-ന് രാത്രി 10:30-ഓടെ ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചതിന് ശേഷം, അർദ്ധരാത്രി 1:30-ഓടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ചരയോടെ നാല് പേർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ആദ്യം കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് ജെജെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആദ്യം 13 വയസ്സുകാരി സൈനബും പിന്നാലെ അബ്ദുള്ളയും മരിച്ചു. പിന്നീട് അമ്മയും മൂത്ത മകളും മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ഹിസ്റ്റോപാത്തോളജിക്കൽ റിപ്പോർട്ട് ലഭിച്ചാലേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
Summary: Four members of a family, including a couple and their two daughters, died in Mumbai’s Pydhonie area due to suspected food poisoning after consuming watermelon. The incident occurred on the night of April 25. Despite being rushed to JJ Hospital, all four succumbed during treatment. While they had consumed biryani earlier, symptoms started after eating watermelon. In a separate incident in Jharkhand, a 7-year-old died after eating contaminated street food.

