Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു | Snake

ചെറായിയിൽ വിനോദസഞ്ചാരിക്ക് പാമ്പുകടിയേറ്റു | Snake

🎙️ Latest Podcast

കൊച്ചി: ചെറായി ബീച്ചിന് സമീപത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ റിസോർട്ടിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. (Tourist bitten by snake in Cherai, Doctors say health condition is stable )

ഭർത്താവ് വരുൺ, മകൾ വർഷ എന്നിവർക്കൊപ്പമാണ് ശർമിള ചെറായി സന്ദർശനത്തിനെത്തിയത്. പാമ്പുകടിയേറ്റ ഉടൻ തന്നെ ശർമിളയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.

കൂടുതൽ നിരീക്ഷണങ്ങൾക്കായി പിന്നീട് ചാലാക്കയിലുള്ള ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം ആന്റിവെനം നൽകേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. യുവതിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.