Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaനെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ ശരീരഭാഗം കണ്ടെത്തി: ഇരട്ടക്കൊലയെന്ന് സംശയം | Double murder

നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ ശരീരഭാഗം കണ്ടെത്തി: ഇരട്ടക്കൊലയെന്ന് സംശയം | Double murder

🎙️ Latest Podcast

ഇടുക്കി : നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ വീട്ടുവളപ്പിൽ മനുഷ്യ ശരീരഭാഗങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.(Body part found in house compound, Double murder suspected)

ഈ മാസം രണ്ടാം തീയതി മുതൽ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരെക്കുറിച്ച് വിവരമില്ലാത്തതിനെത്തുടർന്ന് മേരിക്കുട്ടിയുടെ മകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വീടിനോട് ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. പാന്റ് ധരിച്ച നിലയിലുള്ള കാലിന്റെ ഭാഗമാണ് നിലവിൽ കണ്ടെടുത്തത്.

കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ മേരിക്കുട്ടിയുടേതും മകന്റേതുമാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. കൊലപാതക സാധ്യതയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.