Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു: SMS വഴി മുൻകൂട്ടി അറിയിക്കും, 15 മുതൽ 30 മിനിറ്റ് വരെ പവർകട്ട് | Power restrictions

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും. നിലവിൽ നേരിടുന്ന പ്രസരണ വിതരണ സമ്മർദ്ദം കുറയ്ക്കാനാണ് ഈ നടപടി.(Power restrictions announced in the state, Advance notification will be given via SMS)

ഏപ്രിൽ 18ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. ഏപ്രിൽ 23ന് രാത്രി 10:30-ന് വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെയായി ഉയർന്നു. അമിത ഉപഭോഗം മൂലം വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണെന്നും ചിലയിടങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കേണ്ടത്. ഈ സമയത്ത് വിവിധ ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയാണിത്. എസിയുടെ താപനില 24°C മുതൽ 26°C വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുക.

വൈദ്യുതി അധികമായി വേണ്ട ജോലികൾ പകൽ സമയത്തോ രാത്രി 11-ന് ശേഷമോ ചെയ്യാൻ ശ്രമിക്കുക. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം കൂട്ടിയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.