കൊച്ചി/കൊല്ലം: സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനകളിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി (Piravom MDMA Bust). പിറവത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയെ പിടികൂടിയപ്പോൾ, കൊല്ലത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവാണ് അറസ്റ്റിലായത്. പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗ് (23) പിടിയിലായത്. 9.11 ഗ്രാം എംഡിഎംഎ, 5 ഗ്രാം കഞ്ചാവ് എന്നിവയാണ് യുവതിയിൽ നിന്നും പിടിച്ചെടുത്തത്.
യുവാക്കളെയും കോളേജ് വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചാണ് ദശ്മി മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. ഇൻസ്‌പെക്ടർക്കൊപ്പം അരുൺ.കെ.കെ, റോബി.കെ.എം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
കൊല്ലം കേരളപുരം മുണ്ടഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ നട്ടുപരിപാലിച്ച ബിനീഷ് കുമാർ (20) എന്ന യുവാവിനെ എക്സൈസ് പിടികൂടിയത്. കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്.
രണ്ട് കേസുകളിലും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്ന് വ്യാപനത്തിനെതിരെ പരിശോധനകൾ കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
Story Summary: In a major crackdown, Piravom Excise arrested a 23-year-old Jharkhand native, Dashmi Nag, with 9.11g of MDMA and 5g of ganja intended for sale to students. Meanwhile, in Kollam, 20-year-old Bineesh Kumar was arrested for cultivating ganja plants at his residence. Both operations were led by respective Excise Range Inspectors, and the accused have been remanded.

